പ്രതിരോധശേഷി കൂട്ടാനും അതുപോലെ തന്നെ സീസണിന്റെ ഭാഗമായി വരുന്ന ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ‘സ്പെഷ്യല്‍’ ചായയെ കുറിച്ച് അറിയാം. ഇതിനാവശ്യമായ ചേരുവകളാണെങ്കിലോ, മിക്ക വീടുകളിലും എപ്പോഴും കാണുന്നവയുമാണ്. കറുവാപ്പട്ട, തേന്‍ എന്നീ രണ്ട് ചേരുവകള്‍ മാത്രമാണ് ഇതിനാവശ്യം.
അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ധാരാളം ഘടകങ്ങളുടെ കലവറയാണ് കറുവാപ്പട്ടയും ഒപ്പം തന്നെ തേനും. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകളും എന്‍സൈമുകളുമെല്ലാം ശാരീരികമായ പ്രശ്നങ്ങളെ സുഖപ്പെടുത്താന്‍ ഫലപ്രദമായി സഹായിക്കുന്നു.
കോശങ്ങളെ ബാധിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും അതുവഴി അണുബാധകളെ തുരത്താനും തേനിന്റെ ആന്റി-ബാക്ടീരിയല്‍ സവിശേഷതയും കൊവിഡ് 19 വ്യാപകമായതോടെ ആരോഗ്യത്തെ കുറിച്ചും രോഗ പ്രതിരോധശേഷിയെ കുറിച്ചുമെല്ലാം ആളുകള്‍ ധാരാളമായി സംസാരിക്കാനും അക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനുമെല്ലാം തുടങ്ങി.
ആവശ്യമായത്രയും വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക. ഒരു കപ്പ് വെള്ളത്തിന് മുക്കാല്‍ ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതും, ഒരു ടീസ്പൂണ്‍ തേനുമാണ് എടുക്കേണ്ടത്. വെള്ളം തിളച്ചുകഴിയുമ്‌ബോള്‍ ഇതിലേക്ക് കറുവാപ്പട്ട പൊടി ചേര്‍ക്കുകയാണ് വേണ്ടത്. ഇനി ഒന്ന് ചൂട് മാറുമ്പോള്‍ ഇത് കപ്പിലേക്ക് പകര്‍ന്ന ശേഷം തേനും ചേര്‍ക്കാം. കറുവാപ്പട്ട- തേന്‍ ‘സ്പെഷ്യല്‍’ ചായ റെഡി.
Post Your Comments