കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ ചോദ്യം ചെയ്തിരുന്ന കോഴിക്കോട്ടെ ഓൺലൈൻ മാധ്യമപ്രവർത്തകൻ അഭിലാഷ് പടച്ചേരിയെ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യം ചെയ്യുന്നു. എടിഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
ഫറോക്ക് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്ന് എടിഎസ് അറിയിച്ചെങ്കിലും കേസേതാണെന്ന് അറിയില്ലെന്ന് അഭിലാഷ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
മുൻപ് പന്തീരാങ്കാവ് യുഎപിഎ കേസിൽ അഭിലാഷിനെ ചോദ്യം ചെയ്ത എൻഐഎ വീട്ടിൽ റെയ്ഡ് നടത്തി ലാപ്ടോപ്പ് അടക്കമുള്ളവ കസ്റ്റഡിയിലെടുത്തിരുന്നു..
Post Your Comments