ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.2 ലക്ഷം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവധി ദിവസം പരിശോധന കുറഞ്ഞതിനാലാണ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് വരാൻ കാരണമെന്നാണ് വിലയിരുത്തൽ.
തുടർച്ചയായ ആറാം ദിവസമാണ് പ്രതിദിന കൊറോണ വൈറസ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. മൂന്നര ലക്ഷത്തിലധികം പേർക്കായിരുന്നു ഞായറാഴ്ച കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2767 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ ഏഴാമത്തെ ദിവസമാണ് മരണസംഖ്യ 2,000 കടക്കുന്നത്.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് കൊറോണ വൈറസ് രോഗവ്യാപനം ഏറ്റവും രൂക്ഷം. അനാവശ്യമായി പുറത്തിറങ്ങരുതെന്നും കൊവിഡ് രോഗികളില്ലെങ്കിൽ പോലും വീട്ടിനകത്തും മാസ്ക് ധരിക്കണമെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
Post Your Comments