KeralaNattuvarthaLatest NewsNews

ഞാന്‍ ഇക്കയുടെ കൂടെ പോകുന്നു..ആളുടെ പേര് പറയുന്നില്ല അത് സസ്‌പെന്‍സ്; കാണാതായ പെൺകുട്ടിയുടെ 10 പേജുള്ള കത്ത് കണ്ടെത്തി

'ഞങ്ങള്‍ കോളേജ് തലം മുതല്‍ തുടങ്ങിയ അടുപ്പമാണ്

കാഞ്ഞങ്ങാട്: വിവാഹത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 10 പവന്‍ ആഭരണവുമായി കാമുകനോടൊപ്പം നാടുവിട്ട പ്രതിശ്രുത വധുവിന്റെ 10 പേജുള്ള കത്ത് കണ്ടത്തി. കോട്ടിക്കുളം പാലക്കുന്ന് സ്വദേശിയായ യുവാവുമായി അഞ്ജലിയുടെ വിവാഹം 2021 ഏപ്രില്‍ 25-ന് ഞായറാഴ്ച നടത്താന്‍ കുടുംബം നിശ്ചയിച്ചതാണ്. വിവാഹ ആവശ്യത്തിന് 3.5 ലക്ഷം രൂപ വിലവരുന്ന 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ രക്ഷിതാക്കള്‍ വാങ്ങി വീട്ടില്‍ കരുതിയിരുന്നു. വിവാഹത്തിന്റെ ഏഴുനാള്‍ മുമ്ബ് ഏപ്രില്‍ 19-ന് പകല്‍ നേരത്ത് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഞ്ജലി തിരിച്ചു വന്നില്ല. ഈ പെൺകുട്ടിയുടെ തിരോധാനക്കേസ് അവസാനിച്ചിരിക്കുകയാണ്.

 also read : ഒരൊറ്റ കോവിഡ് രോഗികള്‍ പോലുമില്ല; ഗ്രാമത്തിന് പുറത്ത് വടിയെടുത്ത് കാവല്‍ നിന്ന് ഇവിടുത്തെ സ്ത്രീകള്‍

. ‘ഞാന്‍ എന്റെ ഇക്കയുടെ കൂടെ പോകുന്നു. പള്ളിക്കരയിലാണ് എന്റെ പാര്‍ട്ണറുടെ വീട്. അവര്‍ക്ക് എന്നെ വലിയ ഇഷ്ടമാണ്. എനിക്ക് അവരെയും. അദ്ദേഹം വേറെ കാസ്റ്റ് ആണ്”- വീട്ടില്‍ എഴുതിവെച്ച പത്തു പേജു നീണ്ട കത്തിലാണ് കാമുകനെക്കുറിച്ചു വെളിപ്പെടുത്തിയിയിരിക്കുന്നത്.

‘ഞങ്ങള്‍ കോളേജ് തലം മുതല്‍ തുടങ്ങിയ അടുപ്പമാണ് , എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടാണ്. അദ്ദേഹത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. അത് സസ്‌പെന്‍സ്-!” ഇങ്ങനെ പോകുന്നു പെൺകുട്ടിയുടെ കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button