ലക്നൗ : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെടുത്തുന്ന കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Read Also : കോവിഡ് മുൻനിര പ്രവർത്തകർക്ക് ഭക്ഷണമെത്തിച്ച് നടൻ സൽമാൻ ഖാൻ ; വീഡിയോ കാണാം
സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന രോഗിക്ക് ചികിത്സാചെലവുകള്‍ വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആയുഷ്മാന്‍ ഭാരത് പദ്ധതി അംഗീകരിച്ച നിരക്കനുസരിച്ച് അവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments