
2010ന് ശേഷം ഇറ്റാലിയൻ സീരി എ കിരീടത്തിലേക്ക് ലക്ഷ്യം വെച്ച് അന്റോണിയോ കോന്റെയുടെ ഇന്റർമിലാൻ. ഇന്ന് നടന്ന മത്സരത്തിൽ ഹെല്ലസ് വെറോണയെ ഏകപക്ഷീകമായ ഒരു ഗോളിന് തോൽപിച്ചാണ് 13 പോയിന്റിന്റെ അപരാജിത ലീഡ് നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരം മറ്റോ ഡാർമിയൻ 76ാം മിനുട്ടിൽ നേടിയ ഗോളിലാണ് ഇന്ററിന്റെ ജയം.
ഒന്നാം സ്ഥാനത്ത് 79 പോയിന്റുമായി തുടരുന്ന ഇന്ററിന്റെ താഴെ എസി മിലാനാണുള്ളത്. 66 പോയിന്റുള്ള മിലാന്റെ മത്സരം നാളെയാണ്. അതേസമയം, ഫിയന്റീനയോട് സമനില വഴങ്ങിയ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റു. ടോപ് ഫോറിൽ നിൽക്കുന്നുണ്ടെങ്കിലും ഏതുനിമിഷവും വീഴാവുന്ന സാഹചര്യത്തിലാണ് യുവന്റസ്.
Post Your Comments