Latest NewsNewsIndia

മീൻ പിടിത്തത്തിന് പോയ 11 മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു; അന്വേഷണത്തിനായി പുറപ്പെട്ട് നാവിക സേന

ഗോവൻ അതിർത്തിയിൽ നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ നിന്ന് ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ട സാഹചര്യത്തിലാണ് മുംബൈ കോസ്റ്റ് ഗാർഡാണ് തെരച്ചിൽ നടത്തുന്നത്.

മുംബൈ: കന്യാകുമാരിയിൽ നിന്ന് മീൻ പിടിത്തത്തിന് പോയി കാണാതായ 11 മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. ഗോവൻ അതിർത്തിയിൽ നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ നിന്ന് ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ട സാഹചര്യത്തിലാണ് മുംബൈ കോസ്റ്റ് ഗാർഡാണ് തെരച്ചിൽ നടത്തുന്നത്. കൂടാതെ നാവിക സേനയും അന്വേഷണത്തിനായി പുറപ്പെട്ടു.

Read Also: ഹെലികോപ്റ്റര്‍ വീടിന് മുകളില്‍ വീണ് ഒരു കുട്ടിയടക്കം നാല് മരണം

ഏപ്രിൽ ഒമ്പതിന് കന്യാകുമാരിയിലെ തേങ്ങാപട്ടണത്ത് നിന്ന് പുറപ്പെട്ട മെഴ്സിഡസ് എന്ന ബോട്ടിൽ ഉണ്ടായിരുന്നവരെയാണ് കാണാതായത്. ബോട്ടുടമ ഫ്രാങ്ക്ളിൻ ജോസഫ്‌ അടക്കം വള്ളവിള സ്വദേശികളായ പതിനൊന്ന് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ബോട്ടുമായി മറ്റു ബോട്ടുകളിലെ തൊഴിലാളികൾ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരം ഒന്നും ഇല്ലാതായതോടെ അന്വേഷിച്ചു പോയ മത്സ്യത്തൊഴിലാളികളാണ് ബോട്ടിന്റെ അവശിഷ്ടങ്ങൾ ഗോവൻ തീരത്ത് നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ കണ്ടെത്തിയത്. ബോട്ടിനോടൊപ്പമുള്ള രണ്ടു ചെറു വള്ളങ്ങളിൽ ഒന്നും കണ്ടെത്തി. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും തെരച്ചിലിന് സഹകരിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button