തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാംതരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വീണ്ടും ലോക്ക് ഡൗൺ ഉണ്ടാകുമോ എന്ന സംശയത്തിലാണ് ജനങ്ങൾ. സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ലെങ്കിലും കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ചേരാനായി സംസ്ഥാനത്ത് ഇന്ന് സർവ്വകക്ഷി യോഗം ചേരും.
Read Also: കോവിഡ് വ്യാപനം മേയ് പകുതിക്കുശേഷം കുറഞ്ഞു തുടങ്ങുമെന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍
സംസ്ഥാനത്ത് നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണൽ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമുണ്ട്. ഇക്കാര്യം സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ച ഉണ്ടാകും.
ലോക്ക് ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികൾക്ക് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഏത് രീതിയിൽ വേണമെന്നതും പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ എന്തൊക്കെ ചെയ്യാമെന്നതും ഇന്ന് യോഗത്തിൽ ചർച്ച ചെയ്യും.
Post Your Comments