ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മാറ്റിവെയ്‌ക്കുമോയെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് ബിസിസിഐ. ഐപിഎല്‍ മാറ്റിവെയ്‌ക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് ബിസിസിഐ അധികൃതര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് വ്യാപനത്തിനിടെ കോടികള്‍ ചെലവിട്ട് നടത്തുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഐപിഎല്‍ നിലവില്‍ നടക്കുന്നതുപോലെ തന്നെ മുന്നോട്ടുപോകുമെന്നും ആരെങ്കിലും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണെന്നും ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ, ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനും മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങളും ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളായ ഓസ്‌ട്രേലിയയുടെ ആദം സാംപയും കെയിന്‍ റിച്ചാര്‍ഡ്‌സണും തിരികെ നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രൂ ടൈയും കഴിഞ്ഞ ദിവസം തിരിച്ചുപോയിരുന്നു. കോവിഡിനിതെരായ പോരാട്ടത്തില്‍ കുടുംബത്തിന് പിന്തുണ നല്‍കാനാണ് ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് അശ്വിന്‍ അറിയിച്ചു.
Post Your Comments