റോം: റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്കിന്റെ രണ്ടാം ഡോസ് എപ്പോള്‍ നല്‍കണമെന്ന് അതാത് രാജ്യങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്. രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള മൂന്നു മാസം വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഗമലേയ അറിയിച്ചു.
Also Read: പിടി മാത്യുവിനെതിരെ നടപടി സ്വീകരിക്കണം; കെപിസിസി അദ്ധ്യക്ഷന് പരാതി നൽകി സോണി സെബാസ്റ്റ്യൻ
വാക്‌സിന്റെ ഒന്നാം ഡോസും രണ്ടാം ഡോസും തമ്മിലുള്ള ഇടവേള 21 ദിവസമാണ്. എന്നാല്‍ രണ്ടാം ഡോസ് 21 ദിവസം കഴിയുമ്പോള്‍ തന്നെ നല്‍കണോ അതോ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് അതാത് രാജ്യങ്ങളാണെന്നാണ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് അറിയിച്ചിരിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇടവേള വര്‍ധിപ്പിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെങ്കിലും ഫലപ്രാപ്തിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് സ്പുട്‌നിക് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ചാണ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments