COVID 19KeralaNattuvarthaLatest NewsNews

ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്ന് ഡി എം ഒ; തിക്കുംതിരക്കും ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ഡി സി പി

നാളെ മുതൽ കൃത്യസമയത്ത് എത്തുന്നവർക്ക് മാത്രമേ പ്രവേശനം ഉള്ളുവെന്ന് ഡി എം ഒ

തിരുവനന്തപുരം: തിരുവനന്തപുരത്തെ വാക്സിനേഷൻ കേന്ദ്രമായ ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ തിക്കിനും തിരക്കിനും കാരണം ജനങ്ങളാണെന്ന് ഡി എം ഒ. ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്നും നാളെ മുതൽ കൃത്യസമയത്ത് എത്തുന്നവർക്ക് മാത്രമേ പ്രവേശനം ഉള്ളുവെന്നും ഡോ. കെ എസ് ഷിനു വ്യക്തമാക്കി. 9 മണി മുതലാണ് വാക്സിൻ നൽകുക എന്ന് എല്ലാവരെയും അറിയിച്ചതാണ്. ഓരോരുത്തർക്കും കൃത്യമായ സമയവും അനുവദിച്ച് നൽകിയിരുന്നു. എന്നാൽ, ഈ സമയക്രമം പാലിക്കാതെയാണ് മിക്കവരും സ്ഥലത്തെത്തുന്നതെന്നും ഡി എം ഒ പറയുന്നു.

Also Read:കോവിഡ് രോഗികളുടെ ഡിസ്ചാർജ്; മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്

തിരക്കുണ്ടാക്കിയാൽ കേസെടുക്കുമെന്ന് ഡി സി പി ജനങ്ങളോട് പറഞ്ഞു. ഇതിനിടയിൽ ക്യുവിൽ നിന്ന രണ്ട് പേര് കുഴഞ്ഞുവീണു. യാതൊരു സാമൂഹിക അകലവും പാലിക്കാതെയാണ് ആൾക്കൂട്ടം കാത്തു നിൽക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ് തലസ്ഥാനത്ത് ഇത്തരമൊരു രംഗം അരങ്ങേറുന്നത്.

തിരുവനന്തപുരത്ത് പ്രായമായവരടക്കം നൂറുകണക്കിനാളുകളാണ് മണിക്കൂറുകളായി ക്യൂവിൽ നിൽക്കുന്നത്. രാവിലെ 7 മണി മുതൽ ഇവർ ഇവിടെ കാത്തു നിൽക്കുകയാണെന്നാണ് റിപ്പോർട്ട്. പൊരി വെയിലത്താണ് പലവിധ അസുഖമുള്ളവരടക്കം വാക്സിനേഷനായി കാത്തു നിൽക്കുന്നത്. ക്യൂവിൽ നിൽക്കുന്നവർ സഹികെട്ട് പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്. അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ജനക്കൂട്ടം നിയന്ത്രിക്കണമെന്നും പ്രായമായവരെ ബുദ്ധിമുട്ടിക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഹെൽത്ത് ഡയറക്ടറുടെ മൂക്കിന് താഴെയാണ് സംഭവം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button