ഡൽഹി: രാജ്യത്ത് ഒന്നാം തരംഗ കോവിഡ് വ്യാപനത്തെക്കാൾ ഇപ്പോഴുള്ള രണ്ടാം തരംഗ വ്യാപനം അതിവേഗത്തിലാണ്. റിപ്പോർട്ട് ചെയ്യുന്നതിൽ അധികവും കുടുംബം മുഴുവനായും വൈറസ് ബാധയേറ്റ കേസുകളാണ്. രോഗ ലക്ഷണില്ലാത്ത വൈറസ് ബാധിതരുടെ എണ്ണം, കൂടിയതും വൈറസിന്റെ പരിവർത്തനം വന്ന വകഭേദങ്ങൾ ഉണ്ടായതുമാണ് കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വർദ്ധിക്കാൻ കാരണം. രണ്ടാം തരംഗത്തിൽ യുവാക്കളാണ് കൂടുതലായി രോഗബാധിതരാകുന്നത്. യുവാക്കളിൽ നിന്ന് മറ്റുളളവർക്ക് രോഗം വരാനുളള സാദ്ധ്യതയും കൂടുതലാണെന്ന് നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ലക്ഷണമില്ലാത്ത രോഗികൾ 80 മുതൽ 85 ശതമാനം വരെയാണ്. അടച്ച് മൂടിയ സ്ഥലങ്ങളിൽ സംസാരിക്കുമ്പോൾ ലക്ഷണമില്ലാത്തവരിൽ നിന്നും പ്രതിരോധശേഷി കുറഞ്ഞവരിലേക്ക് അതിവേഗം രോഗം പടരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടെത്തിയ കോവിഡ് വകഭേദം ആദ്യ വൈറസിനെക്കാൾ 50 ശതമാനം വേഗത്തിലാണ് പടരുന്നവയാണ്.
നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ മൂന്നാം ഘട്ട പരിവർത്തനം വന്ന വൈറസും വളരെ പെട്ടെന്ന് പടർന്നുപിടിക്കുന്നതാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ മാനദണ്ഡങ്ങൾ പാലിക്കാതെ ഒത്തുചേരലുകളും, അടച്ചിട്ടയിടങ്ങളിൽ യോഗങ്ങളും ആരംഭിച്ചത് സമൂഹവ്യാപനത്തിന് ഇടയാക്കി.
രോഗം സ്ഥിരീകരിച്ചവരിൽ ലക്ഷണങ്ങളില്ലാത്തവരെയും, വലിയ അപകട സാദ്ധ്യതയുളളവയെയും അഞ്ച് മുതൽ പത്ത് ദിവസങ്ങൾക്കിടയിൽ പരിശോധിക്കേണ്ടതുണ്ട്. പരിശോധനാ ഫലം ലഭിക്കാൻ താമസിക്കുന്ന ഈ കാലയളവിൽ രോഗമുളളവർ പൊതുസമൂഹവുമായി ഇടപെടുന്നത് രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, കോവിഡ് മരണനിരക്ക് പരിശോധിച്ചാൽ 70 വയസ് കഴിഞ്ഞവരാണ് ഏറ്റവുമധികം രോഗം ബാധിച്ച് മരണമടയുന്നതെന്ന് കേന്ദ്രം പുറത്തിറക്കിയ വിവരപട്ടികയിൽ പറയുന്നു. 70-80 വയസ് പ്രായമുളളവരും 80ന് മുകളിലുളളവരും അതീവ ഗുരുതരമായ മരണസാദ്ധ്യതയുളള വിഭാഗത്തിലാണ്. കോവിഡ് മാനദണ്ഡങ്ങൾ ശരിയായ വിധത്തിൽ പാലിക്കാത്തതിനാൽ പരിവർത്തനം വന്ന വൈറസ് യുവാക്കളിൽ ബാധിക്കുന്നതിനാൽ, ഒന്നാംഘട്ടത്തെ അപേക്ഷിച്ച് യുവാക്കളിലും മരണനിരക്ക് ഉയർന്നിട്ടുണ്ട്.
Post Your Comments