KeralaLatest NewsNews

എറണാകുളത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഏവിയേഷന്‍ ക്ലാസ്; സ്ഥാപനം പൂട്ടിച്ച് പോലീസ്

40ഓളം കുട്ടികളെ പങ്കെടുപ്പിച്ചാണ് ക്ലാസ് നടത്തിയത്

കൊച്ചി: രോഗവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി. സിവില്‍ ഏവിയേഷന്‍ കോഴ്‌സ് സംബന്ധമായ ക്ലാസുകള്‍ നടത്തിയ സ്ഥാപനം പോലീസ് പൂട്ടിച്ചു. തേവരയിലാണ് സംഭവം.

Also Read: സമ്പൂർണ ലോക്ഡൗൺ ഇല്ല, കടകൾ ഏഴര വരെ മാത്രം; സർവകക്ഷി യോഗത്തിലെ തീരുമാനങ്ങളിതൊക്കെ

40ഓളം കുട്ടികളെ പങ്കെടുപ്പിച്ചാണ് ക്ലാസ് നടത്തിയത്. സംഭവത്തില്‍ എറണാകുളം സ്വദേശി കൂടിയായ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 5000 രൂപ പിഴയും ഈടാക്കും. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് തന്നെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന ജില്ലയായ എറണാകുളത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല കളക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. കോച്ചിംഗ് സെന്ററുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ സംഘടിപ്പിക്കാന്‍ പാടുള്ളൂ എന്നും കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്താന്‍ സാധ്യമല്ലാത്തത് കാരണമാണ് സ്ഥാപനം തുറന്നത് എന്നാണ് ഉടമയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button