മുംബൈ: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം കഷ്ടപ്പെടുമ്പോൾ ലക്ഷങ്ങൾ മുടക്കി സ്വകാര്യ ജെറ്റ് വിമാനങ്ങളിലും വാടകയ്‌ക്കെടുത്തതും ഗൾഫ് നൗകളിലേക്ക് കടക്കുന്ന അതിസമ്പന്നരുടെ എണ്ണം അതിവേഗം കുതിക്കുകയാണെന്ന് കണക്കുകൾ. സ്വകാര്യ ജെറ്റുകൾ വാടകക്കെടുക്കുന്നവരുടെ എണ്ണം വർധിച്ചു. ചാർട്ടർ വിമാന സേവന ദാതാക്കളായ എയർ ചാർട്ടർ സർവീസ് ഇന്ത്യ വക്താവിനെ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു ലക്ഷം പൗണ്ട് (511,000 ദിർഹം) നൽകിയാണ് അതിസമ്പന്നർ മറ്റു രാജ്യങ്ങളിലേക്ക് കടന്നിരിക്കുന്നത്. ഏപ്രിൽ 23 ന് പുലർച്ചെ 4 മണിക്ക് ഇന്ത്യയെ രാജ്യത്തിന്റെ ‘ചുവന്ന പട്ടികയിൽ’ ഉൾപ്പെടുത്തുന്നതായി യു കെ അറിയിച്ചിരുന്നു. ഇതിനു മിനിറ്റുകൾക്ക് മുമ്പ് എട്ട് ആഡംബര ജെറ്റുകളാണ് യുകെയിൽ ലാൻഡ് ചെയ്തത്.
Also Read:എറണാകുളത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഏവിയേഷന്‍ ക്ലാസ്; സ്ഥാപനം പൂട്ടിച്ച് പോലീസ്
13 സീറ്റർ വിസ്ത ജെറ്റ് ബോംബാർഡിയർ ഗ്ലോബൽ 6000 എന്ന ആഡംബര വിമാനം യാത്രക്കാരെ സ്വീകരിക്കുന്നതിനായി ദുബായിൽ നിന്നും മുംബൈയിൽ എത്തിയിരുന്നു. യാത്രാ നിരോധനം പ്രാബല്യത്തിൽ വരുന്നതിന് 45 മിനിറ്റ് മുമ്പ് ഏപ്രിൽ 23 ന് പുലർച്ചെ 3: 15 ന് ഈ വിമാനം ലണ്ടനിലെ ല്യൂട്ടൺ വിമാനത്താവളത്തിലെത്തി. ഇതുകൂടാതെ ശനിയാഴ്ച മാത്രം കമ്പനിയുടെ 12 സർവീസുകളാണ് ദുബായിലേക്ക് നിറയെ യാത്രക്കാരുമായി പോയത്. യാത്രക്കാരുടെ ആവശ്യം കൂടിയതോടെ വിദേശങ്ങളിൽ നിന്ന് വിമാനങ്ങൾ എത്തിച്ച് ആവശ്യം പൂർത്തിയാക്കുകയാണ് ചെയ്തതത്.
രണ്ടാംതരംഗത്തിൽ കോവിഡ് ബാധ വേഗത്തിൽ കുതിക്കുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തതോടെയാണ് രോഗത്തിൽ നിന്ന് രക്ഷ തേടി സ്വന്തം വിമാനങ്ങളിലും വാടകക്കെടുത്തും വിദേശങ്ങളലേക്ക് അതിസമ്പന്നർ പറന്നത്. ഞായറാഴ്ച മാത്രം 349,691 ആയിരുന്നു ഇന്ത്യയിൽ പുതിയ രോഗികൾ. മരണം 2,767ഉം.
Post Your Comments