ന്യൂഡൽഹി : പശ്ചിമബംഗാളിലെ ജനതയെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അനിവാര്യമായ ജനാധിപത്യ ദൗത്യം പൂർത്തീകരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യം മുഴുവൻ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ബംഗാൾ ജനതയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിലെ ജനത വോട്ടെടുപ്പിന്റെ ആറു ഘട്ടത്തിലും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ കാണിച്ച ദൃഢനിശ്ചയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്നാരംഭിച്ചിരിക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിലും ബംഗാളിലെ ജനത തങ്ങളുടെ സമ്മതിദാനാവകാശം കരുത്താക്കി മാറ്റുമെന്ന ശുഭാപ്തിവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ ജനതയെ അഭിസംബോധന ചെയ്തത്.
Read Also : മോദി ജി ഈ രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കി, തിരികെ ലഭിച്ചത് എന്താണ്?; വികാരഭരിതയായി കങ്കണ
ആകെ എട്ടു ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പ്. ഇന്ന് ആരംഭിച്ചിരിക്കുന്ന ഏഴാം ഘട്ടത്തിൽ 34 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Post Your Comments