Latest NewsNewsIndia

ഓക്‌സിജന് ക്ഷാമം ആണെന്ന് വ്യാജ വാര്‍ത്ത പടച്ചുവിടുന്നവര്‍ കുടുങ്ങും, കര്‍ശന നടപടിയുമായി യോഗി സര്‍ക്കാര്‍

ക്ഷാമത്തിനു പിന്നില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും

ലഖ്‌നൗ; യു.പിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും യോഗി പോലീസിനോട് നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുത്ത മാദ്ധ്യമപ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : കേരളത്തില്‍ ഓക്‌സിജന്‍ കിട്ടാതെ ആരും മരിക്കേണ്ടി വരില്ല, നേട്ടത്തിന് പിന്നില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍

സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ഒന്നും ഓക്‌സജിന്‍ ക്ഷാമം നേരിടുന്നില്ലെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് യഥാര്‍ത്ഥ പ്രശ്നമെന്നും യോഗി പറഞ്ഞു. മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെയും കരിഞ്ചന്തയ്ക്കു വില്‍ക്കുന്നവര്‍ക്ക് എതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും പൊതുസുരക്ഷാ-ഗുണ്ടാ നിയമപ്രകാരം കേസെടുക്കണമെന്നും നേരത്തേ ഉന്നതതല ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.

രണ്ട് ദിവസം മുന്‍പ് ഒരു സ്വകാര്യ ആശുപത്രി ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്ന് പരാതി ഉയര്‍ത്തി. എന്നാല്‍ പരിശോധനയില്‍ മതിയായ അവളവില്‍ ഓക്‌സജിന്‍ ഉണ്ടെന്ന് കണ്ടെത്തി. ഇത്തരക്കാരാണ് സമൂഹത്തില്‍ ഭീതി പടര്‍ത്തുന്നതെന്ന് യോഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button