ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ. രാജ്യത്തെ ഓക്സിജൻ ലഭ്യതയിൽ എങ്ങനെ പിഴവുകൾ വന്നു എന്നതിനെ ചൂണ്ടിക്കാണിച്ചാണ് കങ്കണ വിമർശനങ്ങൾ ഉന്നയിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കടുത്ത ഓക്സിജന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യം. എന്നിട്ടും നിങ്ങൾ പിഎം കെയര്‍ ഫണ്ട് കൊണ്ട് എന്തു ചെയ്തു എന്നാണ് കങ്കണയുടെ ചോദ്യം.
ഫണ്ടിലെ പണം വേണ്ട രീതിയില്‍ ഉപയോഗിക്കാതെ ഇപ്പോള്‍ ഓക്സിജന്‍ വേണ്ടി കെഞ്ചാന്‍ നാണമില്ലേ എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. അവര്‍ക്ക് നല്കിയ പണം എന്തു ചെയ്തെന്ന് എല്ലാവരും ചോദ്യം ചെയ്യണമെന്നും കങ്കണ അഭിപ്രായപ്പെട്ടു.
Also Read:കോവിഡ് വാക്സിനേഷന് രക്തദാനത്തെ ബാധിക്കുമോ ? ; ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
‘പിഎം കെയര്‍ ഫണ്ടിലെ പൈസ തിന്നോ? എന്നിട്ട് ഇപ്പോള്‍ ഓക്സിജന്‍ വേണ്ടി ചോദിക്കുന്നു. എവിടെയാണ് പൈസ എല്ലാം പോയത്? എന്തുകൊണ്ടാണ് ഇവര്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാത്തത്. ഞങ്ങള്‍ക്ക് ഉത്തരം വേണം.’
ഡല്‍ഹിയിലെ ഓക്സിജന്‍ പ്രതിസന്ധി തുടരവെ മറ്റ് സംസ്ഥാനങ്ങളോട് അരവിന്ദ് കെജ്രിവാള് ഓക്സിജന്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളില്‍ അധികമായുള്ള ഓക്സിജന്‍ നല്കി സഹായിക്കണമെന്നാണ് കെജ് രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് വ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഇവിടെയുള്ളതെല്ലം അപര്യപ്തമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments