COVID 19Latest NewsNewsInternational

ആഗോള വാക്‌സിൻ വിതരണം 100 കോടി കടന്നു; കോവിഡിനെതിരെ പോരാട്ടം തുടർന്ന് ലോകരാജ്യങ്ങൾ

1,00,29,38,540 വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

പാരീസ്: കോവിഡ് വൈറസിനെതിരെ ശക്തമായ പോരാട്ടം തുടർന്ന് ലോകരാജ്യങ്ങൾ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗോള തലത്തിൽ ഇതുവരെ നടത്തിയ വാക്‌സിൻ വിതരണം 100 കോടി കടന്നു. 1,00,29,38,540 വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: നിങ്ങൾക്ക് നാണമില്ലേ, ജനങ്ങൾക്ക് കഴിക്കാൻ ഭക്ഷണം പോലുമില്ലാത്ത സമയത്താണോ ഇതൊക്കെ?; താരങ്ങൾക്കെതിരെ നവാസുദ്ധീൻ

ആഗോളതലത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ 100 കോടിയിലധികം പേർക്ക് വാക്‌സിൻ ലഭ്യമാക്കാൻ കഴിഞ്ഞത് കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് പ്രതീക്ഷയേകുന്നു. 207 രാജ്യങ്ങളിലും അതിർത്തി മേഖലകളിലുമായാണ് 100 കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തത്. അതേസമയം, പ്രതിദിന രോഗികളുടെ എണ്ണം വെള്ളിയാഴ്ച 8,93,000 ആയി രേഖപ്പെടുത്തിയതോടെ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന പ്രതിദിനകണക്കായി ഇത് മാറി.

രോഗവ്യാപന നിരക്ക് വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ ശക്തിപ്പെടുത്തിയാണ് ലോകരാജ്യങ്ങൾകോവിഡിനെതിരെ പോരാടുന്നത്. വാക്‌സിനേഷനുമായി ജനങ്ങൾ മികച്ച രീതിയിൽ സഹകരിക്കുന്നത് ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടി വാക്‌സിൻ ഡോസുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മാസം വിതരണം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button