അമ്പിളി ദേവി – ആദിത്യൻ വിഷയത്തിൽ പ്രതികരണവുമായി അമ്പിളി ആരോപണമുന്നയിച്ച വ്യക്തി രംഗത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആരോപണ വിധേയയായ ഗ്രീഷ്മ എന്ന യുവതി ചില വെളിപ്പെടുത്തലുകൾ നടത്തിയത്. തന്റെ വിവാഹജീവിതം തകർത്തത് ഗ്രീഷ്മയാണെന്നായിരുന്നു അമ്പിളിയുടെ വാദം. എന്നാൽ, തന്നെ മനഃപൂർവ്വം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്പിളി ഇല്ലാക്കഥകൾ പറയുന്നതെന്നാണ് ഗ്രീഷ്മ പറയുന്നത്.
Also Read:സൗദിയിൽ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ
‘ആദിത്യനുമായി ചേർത്തുവരുന്ന കഥകളെല്ലാം അമ്പിളിദേവി മാനിപ്പുലേറ്റഡ് ചെയ്തിട്ടുള്ളതാണെന്ന് ഗ്രീഷ്മ പറയുന്നു. അമ്പിളിദേവിയുെട ഇത്തരം മാനിപ്പുലേഷനിൽ ഏറ്റവും കൂടുതൽ ഇരയായ വ്യക്തിയാണ് ഞാൻ. തന്റെ വായിൽ നിന്നും വീണ ഒരു അബദ്ധത്തെ എടുത്താണ് ഈ വിവാദങ്ങളുണ്ടാക്കിയത്. തന്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ സന്ദേശം വ്യാജമാണ്. അമ്പിളിയെ കുറിച്ച് ആദിത്യൻ പറഞ്ഞ പല കാര്യങ്ങളും സത്യമാണ്. പല സ്ഥലത്തും ഉള്ള ആൾക്കാരുമായി ഒരേസമയം സംസാരിച്ച് സ്വന്തം മകനെക്കൊണ്ട് അച്ഛ എന്നു വിളിപ്പിച്ച് അതിൽ നിന്നും നല്ല ആളെ തെരഞ്ഞെടുക്കുന്നതാണ് അമ്പിളിയുടെ രീതി. എന്നെ സംബന്ധിച്ച് ഇനിയും ഈ പ്രശ്നത്തിന്റെ പിറകെ നടക്കാൻ എനിക്ക് താല്പര്യവുമില്ല സമയവുമില്ല. എന്റെ ആദ്യത്തെയും അവസാനത്തെയും ഇന്റർവ്യൂ ആകും ഇത്. ഇല്ലാത്ത കാര്യങ്ങൾ വലുതാക്കി വീണ്ടും വീണ്ടും ആവർത്തിച്ച് പറയാനാണ് അമ്പിളിയുടെ ഉദ്ദേശമെങ്കിൽ അത് അങ്ങനെ തന്നെ തുടരട്ടെ.’- ഗ്രീഷ്മ പറയുന്നു.
തൃശ്ശൂരിൽ ഉള്ള യുവതിയുമായി കഴിഞ്ഞ 16 മാസം ആയി ആദിത്യൻ പ്രണയത്തിൽ ആണ് എന്നും തന്നോട് അവർക്ക് ഒപ്പം ഇനിയുള്ള കാലം ജീവിക്കാൻ ആയി തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു എന്നും അമ്പിളി ദേവി വെളിപ്പെടുത്തിയതായിരുന്നു വിവാദങ്ങളുടെ തുടക്കം. അമ്പിളിയെ തള്ളി രംഗത്തെത്തിയ ആദിത്യൻ ഭാര്യയ്‌ക്കെതിരെ നിരവധി തെളിവുകളും മൂന്നോട്ട് വെച്ചിരുന്നു.
Post Your Comments