ബംഗളുരു : സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ (62) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ഐ സി യുവിലായിരുന്നു അദ്ദേഹം.
ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് അടുത്തിടെ വൈറല്‍ ന്യുമോണിയ ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെയാണ് അന്ത്യം. 1958 മെയ് അഞ്ചിന് കര്‍ണാടകയില്‍ ജനിച്ച മോഹന്‍ എം. ശാന്തനഗൗഡര്‍ 1980 സെപ്റ്റംബര്‍ അഞ്ചിന് അഭിഭാഷകനായി ചേര്‍ന്നു.
2003-ല്‍ കര്‍ണാടക ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2004 സെപ്റ്റംബറില്‍ സ്ഥിരം ജഡ്ജിയായി. പിന്നീട് അദ്ദേഹത്തെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി, ഇവിടെ 2016 ഓഗസ്റ്റ് ഒന്നിന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2016 സെപ്റ്റംബര്‍ 22 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.
Post Your Comments