ന്യൂഡല്‍ഹി: കോവിഡ് ബാധിതനായ സ്വാതന്ത്ര്യ സമര സേനാനി രോഗമുക്തനായി. 104കാരനായ ബിര്‍ധിചന്ദ് ജി ഗോഥിയാണ് കോവിഡ് മുക്തി നേടിയത്. ഏപ്രില്‍ 5നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
Also Read: കോവിഡ് രോഗികളുടെ കുടുംബാംഗങ്ങൾക്ക് ആർടിപിസിആർ പരിശോധന; മാർഗനിർദ്ദേശവുമായി പഞ്ചായത്ത് ഡയറക്ടർ
രോഗം ബാധിച്ചെങ്കിലും കുടുംബാംഗം കൂടിയായ ഡോക്ടറുടെ സഹായത്തോടെ ബിര്‍ധിചന്ദ് വീട്ടില്‍ തന്നെയാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. പോസിറ്റീവായി തുടരുക, പുഞ്ചിരിക്കുക, വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക തുടങ്ങിയവയാണ് കോവിഡ് പോരാട്ടത്തില്‍ തന്നെ സഹായിച്ചതെന്ന് ബിര്‍ധിചന്ദ് പ്രതികരിച്ചു. മധ്യപ്രദേശിലെ ബെതുല്‍ സ്വദേശിയായ ബിര്‍ധിചന്ദിന് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ട്.
രാജ്യത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തതിന് ബിര്‍ധിചന്ദ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തില്‍ അദ്ദേഹം ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചകള്‍ക്കും തയ്യാറായിരുന്നില്ലെന്നാണ് ബിര്‍ധിചന്ദിനെ അറിയുന്നവരെല്ലാം പറയുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ബിര്‍ധിചന്ദിന് കോവിഡ് ഒരു പ്രശ്‌നമേയല്ലെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.
Post Your Comments