NattuvarthaLatest NewsKeralaNewsEntertainment

‘അത് വെറും അഭിനയം’ ; സോഷ്യൽ മീഡിയയിൽ തരംഗമായ ‘കുടിയൻ റാസ്പുടിന്‍’ പറയുന്നു

താന്‍ കുടിച്ചിട്ടല്ല ആ വീഡിയോ ചിത്രീകരിച്ചതെന്നും അത് വെറും അഭിനയം മാത്രമാണെന്നും സനൂപ് പറയുന്നു

തൃശൂര്‍: റാസ്പുടിന്‍ നൃത്തച്ചുവടുകളിലൂടെ ശ്രദ്ധേയരായ തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ ജാനകിക്കും നവീനും വെല്ലുവിളി തീര്‍ത്ത് രംഗത്തുവന്ന കുടിയൻ റാസ്പുടിന്‍ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. യഥാർത്ഥ കുടിയന്മാരെ വെല്ലുന്ന പ്രകടനം നടത്തിയ ആ കുടിയന്‍ ഡാന്‍സറെയും ഒടുവില്‍ സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി.

‘ഡ്രങ്കണ്‍ വേര്‍ഷന്‍ ഓഫ് റാസ്പുടിന്‍’ എന്ന പുതിയ വീഡിയോയിലൂടെ ശ്രദ്ധേയനായത് തൃശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ സനൂപ് കുമാറാണ്. താന്‍ കുടിച്ചിട്ടല്ല ആ വീഡിയോ ചിത്രീകരിച്ചതെന്നും അത് വെറും അഭിനയം മാത്രമാണെന്നും സനൂപ് പറയുന്നു.

കോവിഡ് വ്യാപനം : ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വി​ട്ടൊഴിയുന്നു

നിരവധി കോളുകള്‍ വന്നതിന് പിന്നാലെയാണ് വീഡിയോ വൈറലായെന്ന് മനസിലായതെന്ന് സനൂപ് പറയുന്നു. വൈറൽ വീഡിയോകളുടെ കുടിയന്‍ വേര്‍ഷനാണ് ചെയ്യാറുള്ളതെന്നും, ഇതും അത് പോലെ ചെയ്തതാണെന്നും സനൂപ് വ്യക്തമാക്കി. ‘ഇങ്ങനെ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. കുടിച്ചിട്ടൊന്നുമല്ല അത് ചെയ്തത്. വെറും അഭിനയം മാത്രമാണ്. വീട്ടില്‍ വച്ച് തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്.’ സനൂപ് പറയുന്നു. തൃശൂര്‍ താവൂസ് തിയേറ്ററിലെ ജീവനക്കാരനായ സനൂപ് ഒരു മികച്ച ഡാന്‍സർ കൂടിയാണ്.

shortlink

Post Your Comments


Back to top button