Latest NewsKeralaNews

കൊടകരയിൽ കുഴൽപ്പണം കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു

തൃശ്ശൂർ, കണ്ണൂർ, ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം.

തൃശ്ശൂർ: തിരഞ്ഞെടുപ്പ് സമയത്ത് ചിലവാക്കുന്നതിനായി കൊണ്ട് വന്നു എന്ന് ആരോപിക്കപ്പെടുന്ന കുഴൽപ്പണം കവർന്ന സംഭവത്തിൽ പത്ത് പ്രതികളെ തിരിച്ചറിഞ്ഞു. കൊടകരയിൽ വച്ചാണ് പണം ഗുണ്ടാസംഘം തട്ടിയെടുത്തത്. ഇവർ തൃശ്ശൂർ, കണ്ണൂർ, ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം.

read also:പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 ഓക്‌സിജൻ പ്ലാന്റുകൾ; ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ
ഇവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് തൃശ്ശൂർ റൂറൽ പൊലീസ് സൂപ്രണ്ട് ജി പൂങ്കുഴലി പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പി ജിജിമോന് അന്വേഷണ ചുമതല കൈമാറി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button