COVID 19Latest NewsNewsBahrainGulf

ബഹ്‌റൈനിൽ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ 72,804 പേ​ർ​ക്കെ​തി​രെ നടപടി

മ​നാ​മ: കൊറോണ വൈറസ് രോഗ​ വ്യാ​പ​നം തു​ട​ങ്ങി​യ​തു​മു​ത​ൽ ഇ​തു​വ​രെ പൊ​തു സ്ഥലങ്ങളിലും വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ലും മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ 72,804 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തിരിക്കുന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നെ​തി​രെ​ 9,010 ​പേർക്കെതിരെ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു. ഏ​പ്രി​ൽ 22 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ്​ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ളും ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്മെൻറു​ക​ളും ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ്​ നി​യ​മ​ ലംഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യിരിക്കുന്നത്.

നാ​ഷ​ന​ൽ ആം​ബു​ല​ൻ​സ്​ സെൻറ​റി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ 9,950 കേ​സു​ക​ൾ എ​ത്തിയിരിക്കുന്നു. സി​വി​ൽ ഡി​ഫ​ൻ​സ്​ 254038 അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ത്തി​യ​ത്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ഒാ​ർ​മി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button