ശ്രീനഗർ ; അല്ലാഹുവിനും ജിഹാദിനുമെതിരെ സംസാരിച്ചാൽ കൊന്നുകളയുമെന്ന് ജമ്മു കശ്മീരിൽ നിന്നുള്ള ബിജെപി നേതാവ് രവീന്ദർ റെയ്‌നയ്ക്ക് ഭീഷണി. മുഖമറച്ച് പ്രത്യക്ഷപ്പെട്ട ഭീകരവാദിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. അജ്ഞാത ഭീകരവാദിയുടെതായി പുറത്തു വന്ന വീഡിയോയിൽ കശ്മീരിനെ ഇന്ത്യയിൽ നിന്ന് മുറിച്ചു മാറ്റുമെന്നും പറയുന്നു. പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് സംസാരിക്കുന്ന രവീന്ദർ റെയ്‌ന ഇനി ഇത് ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്ന രീതിയിലുള്ളതാണ് വീഡിയോ.
മുഖം മറച്ച് കൈയിൽ റൈഫിൾ പിടിച്ച്, വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന തീവ്രവാദി റെയ്‌നയെ കൊലപ്പെടുത്തുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്താനും ഇസ്ലാമിക് ജിഹാദിനുമെതിരെ സംസാരിക്കുന്നത് തുടരുകയാണെങ്കിൽ റെയ്‌നയുടെ നാവ് മുറിച്ചുമാറ്റുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുന്നു.
‘ജമ്മു കശ്മീരിലെ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് പ്രതികാരം ചെയ്യും. പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് സംസാരിക്കുന്നത് ഇവിടെ വെച്ച് നിർത്തിക്കോ. രവീന്ദർ റെയ്‌നയ്ക്ക് ഞങ്ങൾ നൽകുന്ന മുന്നറിയിപ്പാണിത്. ജമ്മു കശ്മീരിനെ ഇന്ത്യൻ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ പോകുന്നു. നിങ്ങൾ വായ തുറക്കാതിരിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ നിങ്ങൾ മരിക്കും, ഇൻഷാ അല്ലാ… ഞങ്ങൾ അല്ലാഹുവെയും ജിഹാദിനെയും തേടാനുള്ള പാതയിലാണ്.’- ഭീകരവാദി വീഡിയോയിൽ പറയുന്നു.
Terrorist released life threatening Video against BJP J&K UT President Ravinder Raina.
Video received via Social Media. pic.twitter.com/8ZWttKriIl
— Ashish Kohli ॐ?? (@dograjournalist) April 24, 2021
Post Your Comments