ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എഴുപത് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു. പന്ത്രണ്ട് കോടിയിലധികം പേർ രോഗമുക്തി നേടിയിരിക്കുന്നു.
ഇന്ത്യയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിദിന കൊവിഡ് കേസുകൾ മൂന്നര ലക്ഷത്തോട് അടുത്തിരിക്കുന്നു. തുടർച്ചയായ നാലാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. 2500ലധികം മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിലവിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്.
ഇന്ത്യയുടെ അവസ്ഥയിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു. കൊറോണ വൈറസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിന്റെ വിനാശകരമായ ഓർമ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അഥാനോം പറഞ്ഞു.
കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ ഇന്നലെ അരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 5.85 ലക്ഷമായി ഉയർന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് 70,000ത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി നാൽപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 3.89 ലക്ഷമായി ഉയർന്നു.
Post Your Comments