കേരളത്തില്‍ മാത്രമാണ് ആവശ്യത്തില്‍ കൂടുതല്‍ ഓക്‌സിജനുള്ളതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. രാജ്യം ഓക്‌സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കാര്യക്ഷമമായി ഓക്‌സിജന്‍ വിതരണം സാധ്യമാക്കുന്ന ‘കേരള മോഡല്‍’ ചര്‍ച്ചയാകുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള മന്ത്രിയുടെ പ്രസ്താവന.
‘ആവശ്യത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ കേരളത്തില്‍ മാത്രം’, എന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/epjayarajanonline/posts/1456574098019536
ഗോവയ്ക്ക് 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജന്‍ നല്‍കിയതിനുപിന്നാലെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കിയ കേരളത്തിന്റെ മാതൃക ദേശീയ തലത്തില്‍ ശ്രദ്ധനേടുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ട ഘട്ടത്തില്‍ ഓക്‌സിജന്‍ മിച്ചം പിടിച്ച കേരളത്തിന്റെ മാതൃകയില്‍ കഞ്ചിക്കോട് കെഎംഎംഎല്ലിന്റെ 90 ടണ്‍ ഓക്‌സിജന്‍ പ്ലാന്റിനെക്കുറിച്ചും പരാമര്‍ശമുണ്ട്.
Post Your Comments