ന്യൂഡല്‍ഹി: മോദിസര്‍ക്കാര്‍ പി.എം കെയേഴ്സില്‍ നിന്നും എട്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം നല്‍കിയിട്ടും അരവിന്ദ് കെജ്രിവാള്‍ ഇതുവരെ സ്ഥാപിച്ചത് ഒരു ഓക്സിജന്‍ പ്ലാന്റ് മാത്രം. ഇതേക്കുറിച്ചുള്ള രേഖകള്‍ ബോധ്യപ്പെട്ട ഹൈക്കോടതി ഉടന്‍ ബാക്കിയുള്ള ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കെജ്രിവാള്‍ സര്‍ക്കാരിനോട് നിശിതഭാഷയില്‍ ആവശ്യപ്പെടുകയായിരുന്നു.
2020 ഡിസംബറിലാണ് മോദിസര്‍ക്കാര്‍ പി.എം കേയെഴ്സില്‍ നിന്നും എട്ട് പി.എസ്.എ ഓക്സിജന്‍ പ്ലാന്റുകള്‍ ഡല്‍ഹിയില്‍ സ്ഥാപിക്കാന്‍ പണം നല്‍കിയത്. എന്നാല്‍ ഡിസംബറിന് ശേഷം ഇതുവരെ കെജ്രിവാള്‍ സര്‍ക്കാര്‍ സ്ഥാപിച്ചത് ഒരേയൊരു പ്ലാന്റ് മാത്രം.
ഇതോടെ ഓക്സിജന്‍ ക്ഷാമം കേന്ദ്രസര്‍ക്കാരിന്റെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള കെജ്രിവാളിന്റെ രാഷ്ട്രീയ തന്ത്രം പൊളിഞ്ഞു.
Post Your Comments