ന്യൂഡല്‍ഹി: വെജിറ്റേറിയന്‍സ്, പുകവലിക്കാര്‍ എന്നിവരില്‍ സീറോ പോസിറ്റിവിറ്റി കുറവാണെന്ന് കണ്ടെത്തല്‍. ‘ഒ’ രക്തഗ്രൂപ്പ് ഉള്ളവരില്‍ കൊറോണ വൈറസ് ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) നടത്തിയ പാന്‍-ഇന്ത്യ സീറോ സര്‍വേയിലാണ് കണ്ടെത്തല്‍. കൊവിഡ് 19-ന് കാരണമായ SARS-CoV-2-നെതിരായ ആന്റിബോഡികളുടെ സാന്നിദ്ധ്യം സംബന്ധിച്ചാണ് പഠനം നടത്തിയത്.
Read Also : കോവിഡ് വ്യാപനം : സിനിമ ചിത്രീകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി
10427 പേരിലാണ് 140 ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും സംഘം പഠനം നടത്തിയത്. കൊവിഡ് 19 ഒരു ശ്വാസകോശ സംബന്ധമായ രോഗമാണെങ്കിലും കഫം ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ പുകവലി പ്രതിരോധത്തിന്റെ ആദ്യ നിരയായി പ്രവര്‍ത്തിച്ചേക്കാമെന്ന് സര്‍വേ അഭിപ്രായപ്പെട്ടു.
എന്നാല്‍, കൊവിഡിനെതിരെ പ്രതിരോധശേഷി നല്‍കുന്നതില്‍ ഫൈബര്‍ അടങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണത്തിന് വ്യക്തമായ പങ്കാണുള്ളത്.
‘ഒ’ രക്തഗ്രൂപ്പ് ഒള്ളവര്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കുറവാണ്. എന്നാല്‍, ‘ബി’, ‘എബി’ എന്നിവയ്ക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ‘എബി’ രക്തഗ്രൂപ്പുള്ളവരിലാണ് സീറോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലാണെന്ന് കണ്ടെത്തിയത്.
പഠനറിപ്പോര്‍ട്ട് അടുത്തിടെ അവലോകനം നടത്തിയതായി റിപ്പോര്‍ട്ടിന്റെ കോ-ഓതറായ ശാന്തനു സെന്‍ഗുപ്ത പറഞ്ഞു. നേരത്തെ, ഫ്രാന്‍സില്‍ നിന്നുള്ള രണ്ട് പഠനങ്ങളും, ഇറ്റലി, ചൈന, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സമാനമായ റിപ്പോര്‍ട്ടുകളും പുകവലിക്കാരില്‍ കൊവിഡ് അണുബാധയുടെ തോത് കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡ് ബാധിച്ച യുഎസിലെ ഏഴായിരത്തിലധികം പേരില്‍ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു.
Post Your Comments