ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ലോകരാജ്യങ്ങൾ. ഇപ്പോൾ ഇന്ത്യയ്ക്ക് കൈത്താങ്ങായി സിംഗപ്പൂരും രംഗത്ത് എത്തി. ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് നിരവധിരാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറി കടക്കാന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ഫ്രാന്‍സും, ഓസ്ട്രേലിയയും പ്രഖ്യാപിച്ച് കഴിഞ്ഞു.
ഇതിന് പിന്നാലെയാണ് സിംഗപ്പൂരും രംഗത്തെത്തിയിരിക്കുന്നത്. ദ്രവീകൃത ഓക്സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്നറുകളാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. കണ്ടെയ്നറുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ ബംഗാളിലെ പനാഗഡ് വ്യോമതാവളത്തില്‍ ഇന്നലെ വൈകിട്ടാണ് എത്തിച്ചത്. സിംഗപ്പൂരിന്റെ സഹായം നിലവിലെ ഓക്സിജന്‍ പ്രതിസന്ധിയ്ക്ക് ആശ്വാസമാകും. രാജ്യത്ത് അടിയന്തര ചികിത്സയ്ക്കായി കടുത്ത മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം നേരിടുകയാണ്. ഓകിസ്ജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെയും, പഞാബിലെയും ആശുപത്രികളിലായി 31 പേരാണ് മരിച്ചത്.
Post Your Comments