ന്യൂഡല്‍ഹി: കോവിഡ് ബാധിതരെ സഹായിക്കാന്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ഒരു കോടി രൂപ സംഭാവന നല്കി ബോളിവുഡ് നടന് അക്ഷയ്കുമാര്‍. ട്വിറ്ററിലൂടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ ഗംഭീര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘അന്ധകാരത്തിന്റെ ഈ സമയത്ത് വരുന്ന എല്ലാ സഹായങ്ങളും പ്രതീക്ഷയുടെ ഒരു കിരണമാണ്. അശരണര്‍ക്ക് ഭക്ഷണവും മരുന്നും ഓക്സിജനും എത്തിക്കാന്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ഒരു കോടി രൂപ നല്കിയ അക്ഷയ് കുമാറിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ’ -ഗംഭീര്‍ ട്വീറ്റ് ചെയ്തു.
‘ഇത് ശരിക്കും ദുഷ്കരമായ സമയമാണ് ഗൗതം ഗംഭീര്‍. സഹായിക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. നാമെല്ലാവരും ഉടന്‍ തന്നെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്ന് പ്രത്യാശിക്കുന്നു. സുരക്ഷിതമായി ഇരിക്കുക’ എന്നും ഗംഭീറിന്റെ ട്വീറ്റിന് അക്ഷയ് മറുപടി എഴുതി.
അടുത്തിടെ കോവിഡ് ബാധിതനായ അക്ഷയ് കുമാര്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയ അദ്ദേഹം ഇപ്പോള്‍ സ്വവസതിയില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.
കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ തുടക്കത്തില്‍ പി.എം കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി രൂപ സംഭാവന നല്‍കിയിരുന്നു. ഇതോടൊപ്പം മുംബൈ പൊലീസ് ഫൗണ്ടേഷനും രണ്ടുകോടി രൂപ സഹായമായി നല്കി. പ്രളയത്തിന്റെ സമയത്ത് അസം മുഖ്യമന്ത്രിയുെട ദുരിതാശ്വസ നിധിയിലേക്ക് അക്ഷയ് കുമാര്‍ ഒരുകോടി നല്‍കിയിരുന്നു.
Post Your Comments