മാഡ്രിഡ്: കോവിഡ് -19 ബാധിച്ച നാല്പ്പതുകാരന് 22 പേര്‍ക്ക് രോഗം പകര്‍ന്നു നല്കി. ക്വാറന്റീനില്‍ പോകാതെ ജോലി സ്ഥലത്തെത്തി രോഗം പകര്‍ത്തിയ ഇയാളെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. സ്പെയിനിലെ മല്ലോര്‍ക നഗരത്തിലാണ് സംഭവം. ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ക്ക് കോവിഡാണെന്ന് സ്ഥിരീകരിച്ചെങ്കിലും ക്വാറന്റീനില്‍ തുടരാതെ ജോലിക്കും ജിമ്മിനും പോവുകയായിരുന്നു.
40 ഡിഗ്രി സെല്‍ഷ്യസ് പനിയോടെയാണ് ഇയാള്‍ ജോലിക്കെത്തിയതെന്ന് പോലീസ് കണ്ടെത്തി. കടുത്ത ചുമയും പനിയുമടക്കമുള്ള രോഗലക്ഷണങ്ങളുണ്ടായിരുന്നു ഇയാള്‍ക്ക്. തനിക്ക് കോവിഡുണ്ടെന്ന് കൂട്ടുകാരോട് പറയുകയും ചെയ്തു. മാസ്ക ധരിക്കാതെ ഇവര്‍ക്ക് മുന്നില്‍ ചുമക്കുകയും തുമ്മുകയും സംസാരിക്കുകയും ചെയ്ത ഇയാള്‍ നിങ്ങള്‍ക്കെല്ലാം കോവിഡ് തരികയാണ് എന്ന് വീമ്പിളക്കുകയും ചെയ്തു. ജിമ്മിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ പിന്നീട് കോവിഡ് പോസിറ്റീവായി. കുടുംബാംഗങ്ങളടക്കം മറ്റ് 14 പേരും രോഗാണുവാഹകരായി. ഒരു വയസ്സില്‍ താഴെയുള്ള മൂന്നു കുഞ്ഞുങ്ങള്‍ക്കും ഇയാള്‍ രോഗം പകര്‍ന്നു നല്കി.
അതേസമയം കേരളത്തില്‍ കോവിഡ് പോസിറ്റീവായ മോഷണകേസ് പ്രതി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടി. 17കാരനാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ആശുപത്രി പരിസരത്ത് പോലീസ് പ്രതിക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത മോഷണക്കേസ് പ്രതിയാണ് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപ്പെട്ടത്.
ഇവിടെ പോലീസ് കാവലുണ്ടായിരുന്നില്ല. ഇത് മുതലെടുത്തായിരുന്നു രക്ഷപ്പെടല്‍. 17കാരനെ മോഷണക്കേസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് പ്രതി പോസിറ്റീവാകുന്നത്. പിന്നീട് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി ആശുപത്രി പരിസരത്തും നഗരത്തിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Read More: കോവിഡ് വാക്സിനേഷന് രക്തദാനത്തെ ബാധിക്കുമോ ? ; ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
Post Your Comments