
വടകര; പതിയാരക്കരയിൽ വീട്ടിൽ നിന്നു ചാരായം വാറ്റിയ 2 പേരെ എക്സൈസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 54 ലീറ്റർ ചാരായവും 250 ലീറ്റർ വാഷും പോലീസ് കണ്ടെത്തി പിടികൂടുകയുണ്ടായി. പതിയാരക്കര മോപ്പള്ളി അർജുൻ, പുന്യലത്ത് അരുൺ എന്നിവരെയാണ് റേഞ്ച് ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരിക്കുന്നത്. പ്രിവന്റീവ് ഓഫിസർ സി.രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജി.ആർ.രാഗേഷ് ബാബു, എസ്.ആർ. ബബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
Post Your Comments