പ്രിയപ്പെട്ട അമ്മൂമ്മയുടെ വിയോഗം മൂലം ഇത്തവണ നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന്റെ പിറന്നാള്‍ ആഘോഷം വളരെ ലളിതമായിരുന്നു. കേക്ക് മുറിക്കല്‍ മാത്രമായി ഒതുക്കുകയായിരുന്നു രഞ്ജിനി.
കാമുകന്‍ ശരത് പുളിമൂടും രഞ്ജിനി ജോസും മറ്റൊരു സുഹൃത്തും കൂടിയുണ്ടായിരുന്നു ഒപ്പം.
കേക്ക് മുറിക്കുന്നതിന്റെ ചിത്രം രഞ്ജിനി ജോസാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
ഒരു ചെറിയ പട്ടിക്കുട്ടിയുടെ മുഖത്തിന്റെ രൂപത്തിലെ വീഗന്‍ കേക്ക് ആണ് ജന്മദിനത്തില്‍ രഞ്ജിനി മുറിച്ചത്. മൃഗങ്ങളില്‍ നിന്നുള്ള ഒരു ഉല്‍പ്പന്നം പോലും ചേര്‍ക്കാത്തതാണ് വീഗന്‍ കേക്ക്. അതായത് മുട്ട പോലും ചേരുവയായി ചേര്‍ക്കില്ല.
രഞ്ജിനി അമ്മയ്ക്കും സഹോദരനുമൊപ്പം ഇരിക്കുന്ന പിറന്നാള്‍ ചിത്രവും രഞ്ജിനി ജോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
അമ്മയുടെ അമ്മ രത്നമ്മ വിടപറഞ്ഞിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആവുന്നുള്ളൂ. രഞ്ജിനിക്ക് വളരെയേറെ അടുപ്പമുള്ളയാളാണ് മുത്തശ്ശി. കഴിഞ്ഞ വർഷം അമ്മൂമ്മയുടെ പിറന്നാളിന് രഞ്ജിനി പോസ്റ്റ് ചെയ്ത ചിത്രമാണിത്.
88 വയസ്സിലാണ് മുത്തശ്ശി വിടപറഞ്ഞത്. തെരഞ്ഞെടുപ്പ് തിരക്കുകളിൽ ഏവരും മുഴുകിയ ദിവസമാണ് അമ്മൂമ്മ തന്നെ വിട്ടുപോയ വിവരം രഞ്ജിനി അറിയുന്നത്. പിന്നെയും ദിവസങ്ങളോളം രഞ്ജിനിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രിയപ്പെട്ട മുത്തശ്ശിയുടെ ഓർമ്മകൾ നിറഞ്ഞിരുന്നു.
Post Your Comments