
ചങ്ങനാശേരി; മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാന പ്രതി നാലുകോടി മമ്പള്ളി ജിസ് ബിജു(23) അറസ്റ്റിൽ ആയിരിക്കുന്നു. തൃക്കൊടിത്താനം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തരിക്കുന്നത്. നാലുകോടി സ്വദേശിനി വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തിയത്. ഈ കേസിൽ, നാലുകോടി സ്വദേശികളായ പ്രണവ്, നോബിൻ, അനൂപ്, സജിത്ത്, ജസ്റ്റിൻ, അലൻ റോയി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുകയുണ്ടായി.
കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലായി ബൈക്ക്, മാല മോഷണം തുടങ്ങി 13 കേസുകളിലെ പ്രതിയാണ് ജിസെന്ന് പൊലീസ് പറയുകയുണ്ടായി. വാടകയ്ക്ക് എടുത്ത കാറുകളിലും ബൈക്കുകളിലും സഞ്ചരിച്ചും ഇയാൾ മോഷണം നടത്തിയെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി വി.ജെ.ജോഫിയുടെ നേതൃത്വത്തിൽ എസ്എച്ച്ഒ അജീബ്, എസ്‌ഐമാരായ പ്രദീപ്, അനിൽകുമാർ, എഎസ്‌ഐ രഞ്ജീവ്, സുരേഷ്, ലാലു അശോകൻ, അജിത്ത്, രതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. രഹസ്യ അന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരങ്ങളാണു സഹായകമായത്. കോടതി റിമാൻഡ് ചെയ്തു.
Post Your Comments