സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നദീം സെയ്ഫി. അദ്ദേഹത്തിന്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ല. ഈ ദുഃഖം എങ്ങാൻ ഞാൻ മാറി കടക്കും എന്ന് അറിയില്ല എന്നും നദീം സെയ്ഫി പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രാവൺ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.
”എന്റെ ഷാനു ഇനിയില്ല. ഞങ്ങള്‍ ഒരുമിച്ചായിരുന്നു വളര്‍ന്നത്. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഒരുപോലെ നേരിട്ടു. സുഖങ്ങളും ദുഖങ്ങളും അനുഭവിച്ചു. ഞാന്‍ കടുത്ത വിഷമത്തിലാണ്. ഇതെങ്ങനെ മറികടക്കുമെന്ന് അറിയില്ല. ഞങ്ങള്‍ ഒട്ടുമിക്ക ദിവസങ്ങളിലും സംസാരിക്കാറുണ്ട്. ആശുപത്രിയിലേക്ക് മാറുന്നത് വരെ ഞാനുമായി സംസാരിച്ചിരുന്നു. ശ്രാവണിന്റെ മകനും ഭാര്യയും കോവിഡിനെ തുടര്‍ന്ന് ചികിത്സയിലാണ്. എനിക്ക് അവിടെ പോകാന്‍ സാധിക്കുകയില്ല. അവരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ഷാനുവിനെ ഒരു നോക്ക് കാണാനും പറ്റില്ല”- നദീം സെയ്ഫി പറഞ്ഞു.
നദീം സെയ്ഫി-ശ്രാവണ്‍ കൂട്ടുക്കെട്ടില്‍ 1991 കാലഘട്ടത്തില്‍ ഒട്ടനവധി ഹിറ്റുകളാണ് പിറന്നത്. ആഷിക്വി, ദീവാന, സാജന്‍, പര്‍ദേശ്, രാജാ ഹിന്ദുസ്ഥാനി, ഹം ഹേന്‍ രഹി പ്യാര്‍ കെ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. 2000 ല്‍ ഇവര്‍ വഴിപിരിഞ്ഞുവെങ്കിലും 2009 ല്‍ വീണ്ടും ഒന്നിക്കുകയായിരുന്നു.
Post Your Comments