Latest NewsKeralaNews

ബിജിഎം ഒക്കെ കൊടുത്ത് ബൈക്കിലെ പ്രകടന വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ തേടി മോട്ടോര്‍ വാഹനവകുപ്പെത്തി- വീഡിയോ

ബൈക്കിലെ അഭ്യാസപ്രകടന വീഡിയോ ചിത്രീകരിച്ച് പശ്ചാത്തല സംഗീതം നല്‍കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവാവിന് പണികൊടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. അപകടകരമായ വിധത്തില്‍ ബൈക്ക് ഓടിക്കുകയും അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയും ചെയ്ത യുവാവിന്റെ ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദ് ചെയ്യുകയും പിഴയീടാക്കുകയും ചെയ്തു.

നിയമ ലംഘകന് എതിരെ ഓണ്‍ലൈന്‍ ചലാന്‍ നല്‍കിയ മോട്ടോര്‍ വാഹന വകുപ്പ് ബന്ധപ്പെട്ട ആര്‍ടി ഓഫീസിനോട് വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനും ആവശ്യപ്പെടുകയായിരുന്നു. ‘ദ ഗ്രീന്‍ പങ്ക്46’ എന്ന എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് യുവാവ് തന്റെ അഭ്യാസ പ്രകടനവീഡിയോ പോസ്റ്റ് ചെയ്തത്. നിര നിരയായി ബൈക്ക് ഓടിക്കുന്നതിനിടെ ഒരു ബൈക്ക് അതിവേഗത്തില്‍ റോഡിന് നടുവിലുള്ള ലൈന്‍ മുറിച്ച് കടന്ന് അഭ്യാസം നടത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്.

Read More: കോവിഡ് വ്യാപനം; വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ഈ സമയത്ത് എതിരെ മറ്റൊരു വാഹനം വന്നിരുന്നുവെങ്കിലും നേരിയ വ്യത്യാസത്തിന് അപകടം ഒഴിവാകുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ കണ്ടെത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ഒരു ടീം തന്നെ മോട്ടോര്‍ വാഹനവകുപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഇവര്‍ പല വഴികളും തേടാറുണ്ട്. വാഹനന പരിശോധനക്ക് പുറമേ സിസിടിവി ഉപയോഗിച്ചുള്ള നീരീക്ഷണങ്ങളിലൂടെയും മറ്റുമാണ് കൂടുതലായും മോട്ടോര്‍ വാഹന വകുപ്പ് നിയമ ലംഘകരെ കണ്ടെത്തി നടപടി എടുക്കാറുണ്ട്.

അടുത്തിടെ വീഡിയോ ചിത്രീകരണത്തിനായി സൂപ്പര്‍ ബൈക്കിലെത്തി മുന്നില്‍പ്പോകുന്ന ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയും അത് ക്യാമറയില്‍ പകര്‍ത്തുകയും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത അഞ്ചുപേരുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സിയും മോട്ടോര്‍ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ദൃശ്യങ്ങളില്‍ ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ പോയ ബൈക്ക് പാളിയെങ്കിലും നിലതെറ്റി വീണില്ല.

Read More: പള്ളികളിലെ കൊവിഡ് മാനദണ്ഡങ്ങള്‍, പ്രത്യേക സര്‍ക്കുലറുമായി ക്രൈസ്തവ സഭകള്‍ : വിശ്വാസികള്‍ സഹകരിക്കണം

എന്നാല്‍ പിന്നിലിരുന്ന യാത്രിന്റെ കൈക്ക് പരിക്കേറ്റു. ഈ ദൃശ്യങ്ങളില്‍ ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ ഒരു രംഗത്തിന്റെ സംഭാഷണവും പശ്ചാത്തല സംഗീതവും ചേര്‍ത്താണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അതിവേഗം അലങ്കാരമല്ല, അഹങ്കാരമാണെന്ന തലക്കെട്ടോടെയാണ് വിഡിയോ എത്തിയത്. ആലപ്പുഴ തൃക്കുന്നപ്പുഴയില്‍വച്ച് ആറ് യുവാക്കള്‍ ചേര്‍ന്നാണ് വിഡിയോ ചിത്രീകരിച്ചത്. സ്വാഭാവിക അപകടം എന്നുകരുതി സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ കണ്ടു ചിരിച്ചു.

എന്നാല്‍ പിന്നീടാണ് അറിയുന്നത് ഇത് മനപ്പൂര്‍വം ഉണ്ടാക്കിയ അപകടമാണെന്ന്. മഹാദേവികാട് സ്വദേശികളായ ആകാശ്, ശിവദേവ് എന്നിവര്‍ സഞ്ചരിച്ച ആഡംബര ബൈക്കാണ് വയോധികന്‍ പിന്നിലിരുന്നു സഞ്ചരിച്ച മറ്റൊരു ബൈക്കില്‍ ഇടിച്ചത്. സുജീഷ്, അഖില്‍, ശരത് എന്നിവരടക്കം ബാക്കിയുള്ളവര്‍ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കായംകുളം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ആസൂത്രണം പൊളിഞ്ഞത്.

Read More: മനുഷ്യത്വവും ഒരുമയും കൊണ്ട് കോവിഡിനെ അതിജീവിക്കാം, ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം; പാക് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button