Latest NewsIndia

മംഗളൂരു ലോക്​ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ മടങ്ങിത്തുടങ്ങി

മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ്​, മാര്‍ക്കറ്റ്​ റോഡ്​ എന്നിവിടങ്ങളില്‍ കോവിഡ്​ ചട്ടം പാലിക്കാത്ത കടകള്‍ പൊലീസ്​ പരിശോധന നടത്തി അടപ്പിച്ചു.

കാസര്‍കോട്​: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരു നഗരം ഭാഗിക ലോക്​ഡൗണിലേക്കെത്തിയതോടെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക്​ മടങ്ങിത്തുടങ്ങി. സംസ്​ഥാനാന്തര യാത്രക്ക്​ ഇപ്പോള്‍ തടസ്സമില്ല. ചില സര്‍വകലാശാല പരീക്ഷകള്‍ മാത്രമാണ്​ നടക്കുക. ​മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ്​, മാര്‍ക്കറ്റ്​ റോഡ്​ എന്നിവിടങ്ങളില്‍ കോവിഡ്​ ചട്ടം പാലിക്കാത്ത കടകള്‍ പൊലീസ്​ പരിശോധന നടത്തി അടപ്പിച്ചു.

മുന്‍കരുതലെന്ന നിലയില്‍ ചില വാണിജ്യ സമുച്ചയങ്ങളെയും അടപ്പിച്ചിട്ടുണ്ട്​. കെ.എസ്​.ആര്‍.ടി.സിയില്‍ ഒരുവിഭാഗം പണിമുടക്കിലായതിനാല്‍ ബസുകള്‍ കുറവാണെന്ന്​ കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ പറഞ്ഞു. ബസുകളില്‍ 50ശതമാനം പേരെ മാത്രമേ കയറ്റേണ്ടതുള്ളൂവെന്ന നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ നഗരത്തിലേക്ക്​ സാധാരണ ജനങ്ങളുടെ വരവ്​ നിലച്ചു. ഹോട്ടലുകളില്‍നിന്നും പാര്‍സല്‍ മാത്രമേ അനുവദിക്കുന്നുള്ളൂ.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ മുന്നോട്ടുപോകുന്നുണ്ട്​. ന്യായവില ഷോപ്പുകള്‍, പഴക്കടകള്‍, പച്ചക്കറി കടകള്‍, പാല്‍ ഉല്‍പന്നങ്ങളുടെ കടകള്‍, മത്സ്യ-മാംസ കടകള്‍, ഇന്‍ഷുറന്‍സ്​ ഓഫിസുകള്‍, എ.ടി.എമ്മുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്​. ക്ഷേത്രങ്ങളിലും പള്ളികളിലും ​ചര്‍ച്ചുകളിലും നിയന്ത്രണം ശക്​തമാക്കി. മേയ്​ നാലുവരെ രാത്രികാല കര്‍ഫ്യൂ തുടരുമെന്നാണ്​ സര്‍ക്കാര്‍ ഉത്തരവ്​. കര്‍ഫ്യൂ ശക്​തമാക്കുന്നതിന്റെ ഭാഗമായി കേരള അതിര്‍ത്തി ഉള്‍പ്പെടെ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലുമായി 75 ചെക്ക്​ പോസ്​റ്റുകള്‍ സ്​ഥാപിച്ചു.

read also : നല്ല ഭൂരിപക്ഷത്തിൽ ഇ ശ്രീധരന്‍ ജയിക്കും, കുമ്മനത്തിന്റെ ഭൂരിപക്ഷം 11,000 വരെ പോകാം; ആർഎസ്എസ് വിലയിരുത്തലുകൾ

എന്നാല്‍ യാത്രക്ക്​ തടസ്സമില്ല.​ യാത്രാരേഖകളും തിരിച്ചറിയല്‍ കാര്‍ഡുമുണ്ടായാല്‍ മതിയാകും. കര്‍ഫ്യുവിനെ തുടര്‍ന്ന്​ വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ ഏതാണ്ട്​ എല്ലാം തന്നെ അടച്ചു. വിദ്യാര്‍ഥികള്‍ക്ക്​ നാട്ടിലേക്ക്​ മടങ്ങുന്നതിനു തടസ്സമില്ല. റെയില്‍വേ സ്​റ്റേഷനുകളിലും ബസ്​സ്​​റ്റാന്‍ഡുകളിലും പൊലീസ്​ നിരീക്ഷണമുണ്ടെങ്കിലും യാത്രയെ തടസ്സപ്പെടുത്തുന്ന സമീപനമില്ല.

കാസര്‍കോട്​ ജില്ലയില്‍ ഇന്ന്​ 25 സര്‍വിസ്​ മാത്രമേ കെ.എസ്​.ആര്‍.ടി.സി നടത്തുകയുള്ളൂ. മംഗളരുവിലേക്ക്​ സര്‍വിസ്​ നടത്തും. പുത്തൂര്‍, സുള്ള്യ, കാഞ്ഞങ്ങാട്​, പയ്യന്നൂര്‍, കണ്ണൂര്‍ റൂട്ടില്‍ സര്‍വിസുകളുണ്ടാകും. ഗ്രാമപ്രദേശങ്ങളിലേക്ക്​ സര്‍വിസുകളുണ്ടാകില്ല. കോവിഡ്​ പ്രതിരോധ നടപടി ശക്​തമാക്കിയ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ്​ ഈ ഷെഡ്യൂളെന്നും കെ.എസ്​.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button