തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളിവിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. ധൈര്യമായി ഇരിക്കാനും എല്ലാവരെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥിനിയോട് തന്‍റെ നമ്പര്‍ കയ്യിലില്ലേ എന്നന്വേഷിച്ച മന്ത്രി ഏത് സമയത്തും തന്നെ ബന്ധപ്പെടാമെന്നും അറിയിച്ചു.
വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നുണ്ടെന്നും വേണു രാജാമണിയുടെ ഇടപെടൽ വലുതാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ ഉൾപ്പടെ മുഴുവൻ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ക്രമീകരണങ്ങൾക്കായി ജില്ലാ കളക്ടർമാർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായതായും മന്ത്രി അറിയിച്ചു.
Read Also : യുദ്ധം മുറുകുന്നു : 37,000 പൗരന്മാരെ സൈന്യത്തിൽ ഉൾപ്പെടുത്തി ഉക്രൈൻ
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ഗംഗ എന്ന രക്ഷാ ദൗത്യം വഴി യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലെത്തി.ആദ്യ പ്രത്യേക വിമാനത്തിൽ 219 പേരായിരുന്നു രാജ്യത്ത് വന്നിറങ്ങിയത്. രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലർച്ചെ ന്യൂ ഡൽഹിയിൽ എത്തിയപ്പോൾ അതിൽ 250 പേരായിരുന്നു ഉണ്ടായിരുന്നത്. 200-ലധികം ഇന്ത്യൻ പൗരന്മാരുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് മൂന്നാമത്തെ എയർ ഇന്ത്യ വിമാനവും ഉടൻ തന്നെ ന്യൂഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
Post Your Comments