KeralaLatest NewsNews

സംസ്ഥാനത്ത് ഇന്നും നാളെയും നിയന്ത്രണങ്ങൾ കർശനം; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി നിരത്തുകളിൽ പരിശോധന കർശനമാക്കി പോലീസ്. പൊതുഗതാഗത്തിനും അവശ്യ സേവനങ്ങൾക്കും മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

നിയന്ത്രണങ്ങൾ നടപ്പാക്കാൻ കർശന പരിശോധനയാണ് സംസ്ഥാനത്ത് പോലീസ് നടത്തുന്നത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവരിൽ നിന്നും അഞ്ഞൂറ് രൂപയാണ് പോലീസ് പിഴ ഈടാക്കുന്നത്. നിരവധി വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കുമായി പുറത്തിറങ്ങിയ പലരും സത്യപ്രസ്താവനയോ മറ്റ് രേഖകളോ ഇല്ലാതെ പുറത്തിറങ്ങുന്ന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്ക് ആവശ്യമായ നിർദ്ദേശം നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് പോലീസ് ഉദ്യോഗസ്ഥർ.

Read Also: ഇന്ത്യൻ നീതിപീഠത്തിന്റെ തലപ്പത്തേക്ക് വനിതകളെത്തേണ്ട കാലം അതിക്രമിച്ചു; എസ് എ ബോബ്‌ഡെ

വാക്‌സിനേഷൻ കേന്ദ്രങ്ങൾ, പാഴ്‌സൽ സർവ്വീസുള്ള ഹോട്ടലുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. എന്നാൽ യാത്രക്കാർ കുറവായതിനാൽ ഇന്ന് ഉച്ചയോടെ സർവ്വീസ് നിർത്തിവെയ്ക്കാനാണ് സ്വകാര്യ ബസുടമകൾ ആലോചിക്കുന്നത്.

പാൽ, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാനാണ് ഇന്ന് അനുമതി നൽകിയിരിക്കുന്നത്. ഓട്ടോ, ടാക്സി എന്നിവ അത്യാവശ്യ ആവശ്യത്തിന് മാത്രം ഓടാനാണ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്. വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.

Read Also: ‘സദാചാരക്കാര്‍ക്ക് ആണും പെണ്ണും കൂടെ നിന്നാല്‍ അവിഹിതമാണെന്നാണ് വിചാരം, ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വരണ്ട’; വീഡിയോ

സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധിയാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ ഓഫീസിൽ പോകാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ഇളവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button