തിരുവനന്തപുരം : ഇന്നും നാളെയും സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ആർടിസി. രണ്ട് ദിവസങ്ങളിലും 60 ശതമാനം ബസുകൾ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആർടിസി അറിയിച്ചു. സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടി.
Read Also : 11 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന് 30 വര്‍ഷം കഠിനതടവ്
കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന് മുൻപ് ഞായറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ ഇതിന്റെ 60% സർവ്വീസുകളാണ് ഈ ദിവസങ്ങളിൽ ഓപ്പറേറ്റ് ചെയ്യുക. ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാ സമയം പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
Post Your Comments