COVID 19Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം :  വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി ആരോഗ്യമന്ത്രി കെകെ ശൈലജ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയാണ് മന്ത്രി സംഭാവനയായി നല്‍കിയത്. അതിനൊപ്പം തന്റെ ഓഫീസ് ജീവനക്കാരും വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമാകുമെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

Read Also : കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൂടുതൽ രാജ്യങ്ങൾ

കൊവിഡ് വാക്സിന്‍ ചലഞ്ച് സഹകരണ മേഖലയും ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ രംഗത്തെത്തിയിരുന്നു. ആദ്യ ഘട്ടമായി 200 കോടി രൂപ സമാഹരിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇന്ന് വിളിച്ച്‌ ചേര്‍ത്ത സഹകരണ മേഖലയിലെ പ്രമുഖരുടെയും ഉന്നതോദ്യോഗസ്ഥരുടേയും ഓണ്‍ലൈന്‍ യോഗത്തിലാണ് ആദ്യഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ച്‌ നല്‍കാന്‍ തീരുമാനിച്ചത്.

ചലഞ്ചില്‍ പങ്കെടുത്തു കൊണ്ട് പ്രാഥമിക വായ്പാ സംഘങ്ങള്‍ ഗ്രേഡിംഗ് പ്രകാരം 2 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കും. പ്രാഥമിക വായ്‌പേതര സംഘങ്ങള്‍ 50,000 മുതല്‍ 1 ലക്ഷം രൂപ വരെ നല്‍കും. കേരള ബാങ്ക് 5 കോടി രൂപയും സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 2 കോടി രൂപയും, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങള്‍ അവയുടെ സാമ്ബത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button