ചവറ; പട്ടാപ്പകൽ മൊബൈൽ ഷോപ്പിൽ നിന്നു പണം കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ ആയിരിക്കുന്നു. തിരുവല്ല കല്ലിങ്ങൽ കിടപ്രം വലിയമ്പലത്തിനു സമീപം മലയത്തറ കണ്ടനാട്ടു ചിറയിൽ വീട്ടിൽ മനീഷ് (23) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. 19നു ഉച്ചയ്ക്ക് നീണ്ടകര ജംക്‌ഷനു സമീപമുള്ള സെന്റ് ജൂഡ് കടയിൽ നിന്നുമാണ് പണം മോഷ്ട്ടിച്ചിരിക്കുന്നത്.
കടയുടെ പാതി ഷട്ടർ താഴ്ത്തിയ ശേഷം ഉടമ സമീപത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മോഷണം നടന്നിരിക്കുന്നത്. മേശ കുത്തിത്തുറന്ന് 10,000 രൂപ അപഹരിക്കുകയായിരുന്നു ഉണ്ടായത്. സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്. നീണ്ടകരയിൽ കഴിഞ്ഞ ദിവസം 2 കടകളിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് ഇയാൾക്ക് ബന്ധമുണ്ടോയെന്നു പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്ഐമാരായ വി.എസ്.സുധീഷ് കുമാർ, ദിനേഷ്, എംഎസ് നാഥ്, എഎസ്ഐ ഷിബു, സിവിൽ പൊലീസ് ഓഫിസർ തമ്പി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Post Your Comments