തിരുവനന്തപുരം : വാക്സിന് രജിസ്ട്രേഷനായി കോവിന്‍ പോര്‍ട്ടലില്‍ വന്‍ തിരക്ക്. ഇതോടെ രജിസ്ട്രേഷന് നടപടികള്‍ മന്ദഗതിയിലായി. ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) മൊബൈലില്‍ എത്താത്തതടക്കം നിരവധി പ്രശ്നങ്ങളാണ് നേരിട്ടത്.
Read Also : കൊവിഡ്- 19 പ്രതിരോധ വാക്സിനായ കൊവാക്സിന്റെ വില വർധിപ്പിച്ച് ഭാരത് ബയോടെക്ക്
മൊബൈൽ ഫോണ്‍ നമ്പർ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആദ്യപടിയായ ഒ.ടി.പി വൈകിയതോടെ അപേക്ഷകര്‍ വെട്ടിലായി. പലര്‍ക്കും സമയം കഴിഞ്ഞാണ് ഒ.ടി.പി കിട്ടിയത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ‘രജിസ്ട്രേഷന് പൂര്‍ത്തിയാക്കി’ എന്ന സന്ദേശവും ലഭിച്ചില്ല.
രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് വാക്സിനേഷന് സമയം തെരഞ്ഞെടുക്കാനുള്ള കേന്ദ്രങ്ങളൊന്നും സൈറ്റില്‍ കാണാനായില്ല. അപോയിന്‍മെന്റുകള്‍ ലഭ്യമല്ലെന്ന സന്ദേശം ചിലര്‍ക്ക് ലഭിച്ചു. ഏറെ നേരം ശ്രമിച്ചപ്പോള്‍ വിതരണകേന്ദ്രങ്ങളുടെ പട്ടിക പ്രത്യക്ഷപ്പെട്ടെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവിധം മെല്ലപ്പോക്കായി. ശനിയാഴ്ച ഉച്ചവരെ ഇതായിരുന്നു സ്ഥിതി. വാക്സിനെടുക്കാത്തവര്‍ക്കും ഒന്നാം ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും ആക്ഷേപങ്ങളുണ്ട്.
വാക്സിന് സ്റ്റോക്ക് കുറവായതും കൂടുതല്‍ പേര് ഓണ്‍ലൈനില്‍ തിക്കിത്തിരക്കുന്നതുമാണ് സാങ്കേതികത്തകരാറിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
Post Your Comments