News

കോവിഡ് രണ്ടാം തരംഗം: കേസുകൾ കൂടുതലാണെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവ്

എന്നാല്‍ രണ്ടാം തരംഗത്തില്‍ അമേരിക്കയിലും ബ്രസീലിലും ഇതിന്റെ ഇരട്ടിയിലേറെ ആളുകളാണ് മരിച്ചത്

ന്യൂഡല്‍ഹി∙കോവിഡ് രണ്ടാം തരംഗത്തില്‍ ലോകത്ത് കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണെങ്കിലും മരണനിരക്ക് അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളേക്കാള്‍ കുറഞ്ഞിരിക്കുന്നത് ആശ്വാസമാകുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ 21 മുതല്‍ ഓരോദിവസവും രണ്ടായിരത്തിലേറെ മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ രണ്ടാം തരംഗത്തില്‍ അമേരിക്കയിലും ബ്രസീലിലും ഇതിന്റെ ഇരട്ടിയിലേറെ ആളുകളാണ് മരിച്ചത്. 2021 ജനുവരി എട്ടിന് അമേരിക്കയില്‍ 4,298 പേര്‍ മരിച്ചു. 2021 ഏപ്രില്‍ ഏഴിന് ബ്രസീലില്‍ 4,195 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ഇതുവരെ 1.89 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1.15 ശതമാനമാണ് മരണനിരക്ക്.

അമേരിക്കയില്‍ 5.7 ലക്ഷം പേരും ബ്രസീലില്‍ 3.83 ലക്ഷം ആളുകളും മരിച്ചു. മെക്‌സിക്കോയില്‍ മരണസംഖ്യ 2.14 ലക്ഷമാണ്.2020 ഏപ്രില്‍ 30-ന് ഇന്ത്യയില്‍ മരണനിരക്ക് 3.6 ശതമാനമായിരുന്നു. എന്നാല്‍ 2021 ഏപ്രില്‍ 23-ന് അത് 1.15 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button