COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോവിഡ് ഹെൽപ്പ് ഡെസ്കിന് തുടക്കമിട്ട് ബിജെപി

ആലപ്പുഴ: കോവിഡ് ഭീഷണി ശക്തമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ബിജെപി ദേശവ്യാപകമായി ആരംഭിച്ച ഹെല്പ് ഡെസ്‌ക് സഹായ കേന്ദ്രങ്ങളുടെ ജില്ലാതല പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും സഹായ കേന്ദ്രങ്ങള്‍ ഉണ്ടാകും. പഞ്ചായത്തുതലത്തില്‍ കോഡിനേറ്റര്‍മാരെയും നിയമിച്ചു.

Read Also : പോലീസുകാരനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

കോവിഡ് രോഗികള്‍ക്കും ക്വാറന്റെനില്‍ കഴിയുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നതിനും കോവിഡ് പ്രതിരോധ – ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഹെല്പ് ഡെസ്‌ക്കുകള്‍ നേതൃത്വം നല്‍കുമെന്ന് ജില്ലാ തല ഹെല്പ് ഡെസ്‌ക് ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.വാസുദേവന്‍ ജില്ലാ കോഡിനേറ്ററായി ജി. വിനോദ് കുമാര്‍, വിമല്‍ രവീന്ദ്രന്‍, പാറയില്‍ രാധാകൃഷ്ണന്‍, ശ്രീദേവി വിപിന്‍, രോഹിത് രാജ് എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയും രൂപീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button