കൊൽക്കത്ത : പശ്ചിമബംഗാളിലെ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനത്തെ തുടർന്ന് വെർച്വൽ സംവിധാനത്തിലാണ് സമ്മേളനം നടന്നത്. പശ്ചിമബംഗാളിലെ ജനങ്ങൾ ഏഴും എട്ടും ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് സമഗ്രമായ മാറ്റത്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളെ കാത്തിരിക്കുന്നത് സുശക്തമായ ഭരണമാണ്. സമാധാനവും സുരക്ഷയും പുരോഗതിയുമാണ് ഭരണമാറ്റത്തിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുമ്പുള്ള നിരാശകലർന്ന ബംഗാളല്ല ഇന്ന് എനിക്ക് മുന്നിലുള്ളത്. ജനങ്ങളിലെല്ലാം ഒരു പ്രതീക്ഷയാണ് ദൃശ്യമാകുന്നത്. അത് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ പ്രകടമാണ്.
എല്ലാവരും മികച്ച ജീവിതവും തൊഴിലും വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ആഗ്രഹിക്കുന്നു. ഭരണത്തിൽ സത്യസന്ധമായി ഇടപെടുന്ന ഒരു ഭരണകൂടത്തിനെ അത് സാധിക്കൂ എന്ന് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. എല്ലാ മതപരവും ജാതിപരവുമായ സൗഹൃദം നിലനിർത്തിക്കൊണ്ട് സന്തോഷത്തോടെ ജനങ്ങൾ വോട്ടെടുപ്പിൽ പങ്കുചേരുമെന്ന് തനിക്കുറപ്പുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments