കൊല്‍ക്കത്ത: ഇന്ത്യയില്‍ കോവിഡ് രോഗികള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ബംഗാള്‍ ബിജെപി ഘടകം.
പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് ട്വിറ്ററിലാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത് . അതെ സമയം കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നയം കമ്പോളത്തിന് അനുകൂലവും ജനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധവുമാണെന്ന് പറഞ്ഞ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.
പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ നിര്‍മ്മാതാക്കള്‍ വാക്സിന്‍ വ്യാപാരം നടത്തരുതെന്നും കത്തില്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടു .
അതേസമയം 18 ന് മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. വാക്‌സിന്‍ ഉത്പാദകരില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാങ്ങാനാവും. കോവീഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കും 150 രൂപക്ക് കേന്ദ്ര സര്‍ക്കാരിനും ലഭിക്കും .
Post Your Comments