Latest NewsNewsIndia

ഉത്തരാഖണ്ഡില്‍ മഞ്ഞു മല ഇടിഞ്ഞു, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം

 

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ ചമോലി ഗര്‍വാള്‍ ജില്ലയിലെ സുംന പ്രദേശത്ത് മഞ്ഞു മല ഇടിഞ്ഞതായി റിപ്പോര്‍ട്ട് . ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ചമോലി ഗര്‍വാള്‍ ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകുന്ന റോഡിനു സമീപമാണ് മഞ്ഞു മല ഇടിഞ്ഞു വീണത്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read Also : 12 പേ​രി​ല്‍ കൂ​ടു​ത​ല്‍ ​ന​ട​പ്പ​ന്ത​ലി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല, ഗു​രു​വാ​യൂരിൽ വിവാഹങ്ങള്‍ നിര്‍ത്തിവെക്കില്ല

എന്നാല്‍ അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികള്‍ സംഭവ സ്ഥലത്ത് കുടുങ്ങി പോയതായി സംശയമുണ്ട്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തൊഴിലാളികളുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട് . പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.

റിഷി ഗംഗാ നദിയിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നതായി ദേശീയ ദുരന്ത പ്രതികരണ സേന വൃത്തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button