പലരുടെയും പ്രധാന പ്രശ്‌നമാണ് കുടവയര്‍. എത്ര ഡയറ്റ് ചെയ്തിട്ടും അത് മാത്രം പോകുന്നില്ല എന്ന പരാതി പലര്‍ക്കുമുണ്ട്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്‌ഡോമിനല്‍ ഒബിസിറ്റി അഥവാ സെന്‍ട്രല്‍ ഒബിസിറ്റി എന്ന് പറയുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഇത് ഉണ്ടാക്കാം.
അതിനാല്‍ അമിതഭാരം കുറയ്ക്കാന്‍ കിടിലന്‍ ടിപ്‌സ് ഇതാ.
സ്‌നാക്‌സ് കഴിക്കാം
സ്‌നാക്‌സ് എന്ന് പറയുമ്പോള്‍ വറുത്തതും പൊരിച്ചതുമല്ല. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ആകാം. പ്രാതലിനു ശേഷം ഉച്ചയ്ക്ക് ആഹാരം കഴിക്കും മുന്‍പ് വിശക്കുന്നുണ്ടെങ്കില്‍ ഇത്തരം സ്‌നാക്‌സ് കഴിച്ചോളൂ. ചീസ്, പച്ചക്കറികള്‍, പഴങ്ങള്‍ എല്ലാം ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ്.
വ്യായാമം
ഓഫിസില്‍ പോകുമ്പോള്‍, വീട്ടില്‍ ഇരിക്കുമ്പോള്‍, പുറത്തുപോകുമ്പോള്‍ എല്ലാം വ്യായാമം ആകാം. ഓഫിസിലേക്ക് കാറില്‍ പോകാതെ പൊതുയാത്രാസൗകര്യങ്ങളെ ആശ്രയിച്ചു നോക്കൂ. പടികള്‍ കയറി നോക്കൂ. എല്ലാം വ്യായാമംതന്നെ.
മള്‍ട്ടിടാസ്‌കിങ് വേണ്ട
ഒരേ സമയം കുറേ കാര്യങ്ങള്‍ ചെയ്തുകൊണ്ട് ആഹാരം ഒരിക്കലും കഴിക്കരുത്. ഇത് ആഹാരത്തിന്റെ അളവ് കൂട്ടും.
ഉറക്കം
നല്ലയുറക്കം ഇല്ലെങ്കില്‍ പിന്നെ എന്തു ചെയ്തിട്ടും കാര്യമില്ല. ഭാരം കുറയാന്‍ നന്നായി ഉറങ്ങണം. കുറഞ്ഞത് എട്ടു മണിക്കൂര്‍ നേരം ഉറങ്ങാന്‍ ശ്രമിക്കുക.
Post Your Comments